അബൂഹലീഫ: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ അബൂഹലീഫ ഏരിയ ഗേള്‍സ് വിങ് വിദ്യാര്‍ത്ഥിനികള്‍ക്കായി ഗേള്‍സ് മീറ്റ് സംഘടിപ്പിച്ചു.
ഐവ കേന്ദ്ര വൈസ് പ്രസിഡൻറ് ഷമീന ഖാദര്‍ ഖുര്‍ആന്‍ ക്ലാസ് എടുത്തു. ലെന കദീജ അയല്പക്ക ബന്ധങ്ങളെക്കുറിച്ച് ഹദീസ് ക്ലാസ് നടത്തി. സെക്രട്ടറി അമീറ സലിം ആനുകാലിക ചര്‍ച്ച നയിച്ചു. തുടര്‍ന്ന് ശഹന നസീം നയിച്ച ക്രാഫ്റ്റ് ക്ലാസില്‍ കൈത്തുന്നല്‍ പരിശീലിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വൈസ് പ്രസിഡൻറ് ഗാനിയ സാബിര്‍ ഉദ്ബോധനവും പ്രാര്‍ത്ഥനയും നടത്തി. ഗേള്‍സ് വിങ് കണ്‍വീനര്‍ ശഹന നസീം പരിപാടികള്‍ നിയന്ത്രിച്ചു. ഗേള്‍സ് വിങ് പ്രസിഡൻറ് സിദ്റ സമീര്‍ സ്വാഗതം പറഞ്ഞു. മുതിര്‍ന്ന പെണ്‍കുട്ടികളുടെ ധാര്‍മികവും വൈജ്ഞാനികവുമായ ഉന്നമനം ലക്ഷ്യംവെച്ച് എല്ലാ മാസവും ഗേള്‍സ് വിങ് വിവിധ പരിപാടികള്‍ നടത്തുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 99067599 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.