പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് പിക്നിക്
കുവൈത്ത് സിറ്റി: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് അംഗങ്ങൾക്കായി പിക്നിക് സംഘടിപ്പിച്ചു. കബദ് റിസോർട്ടിൽ നടന്ന പരിപാടിയിൽ പ്രോഗ്രാം കൺവീനർ പി.പി. ജറീഷ് സ്വാഗതം പറഞ്ഞു.
ജനറൽ സെക്രട്ടറി എം.വി. മുസ്തഫ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ യു. അശ്റഫ് ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ജോ.കൺവീനർ ആർ.വി. നവാസ് നന്ദി പറഞ്ഞു. ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് ഷാജി, ഡോ. അബ്ദുറഹ്മാൻ കുട്ടി, പ്രശാന്ത് കവളങ്ങാട് എന്നിവർ സംസാരിച്ചു.
സ്വർഗ സുനിൽ, ഫെമീന അഷ്റഫ്, ഹസീന യൂസഫ്, അൻവർ, സമീർ, ഫാറൂഖ്, മസ്ബൂബ ശംഷാദ്, റംഷി നവാസ്, ജംഷി മൂസ, ഷമീമ അബ്രാർ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള അരങ്ങേറി.
കുട്ടികൾക്കും പുരുഷന്മാർക്കും സ്ത്രീകൾക്കും വിനോദ മത്സരങ്ങൾ സംഘടിപ്പിച്ചു.
സീനിയർ വനിത പ്രതിനിധി പി.വി. ബീവി സ്ത്രീകളുടെ മത്സരങ്ങൾ നിയന്ത്രിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ സീനിയർ നഴ്സായ ശറഫുദ്ദീൻ പ്രഥമ ശുശ്രൂഷ ക്ലാസ് നയിച്ചു.
ആർ.വി. സിദ്ദീഖ്, പി.വി. റഹീം, ഹാഷിം സച്ചു. ആർ.വി.സി. ബഷീർ, കെ.വി. യൂസഫ്, ടി.ടി. നാസർ, ടി.ആർ. സുനിൽ, മൂസ ബാവ, അനൂപ് ഭാസ്കർ, ഹനീഫ, ശംഷാദ്, ഷാഹുൽ ഹമീദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.