പി.സി.എഫ് കുവൈത്ത് മെഡിക്കൽ ക്യാമ്പിൽ ഭാരവാഹികൾ
കുവൈത്ത് സിറ്റി: പ്യൂപ്പിൾസ് കൾചറൽ ഫോറം (പി.സി.എഫ്) കുവൈത്ത് ആഭിമുഖ്യത്തിൽ ബദർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഫർവാനിയ ബദർ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ ഇരുന്നൂറിലേറെ പേർ വിവിധ ചികിത്സാസേവനങ്ങൾ ഉപയോഗപ്പെടുത്തി.
സൗജന്യ രക്തപരിശോധന, ജനറൽ ഫിസിഷ്യൻ, സ്കിൻ സ്പെഷലിസ്റ്റ്, ഓർത്തോപീഡിക് വിഭാഗം എന്നിവയിലെ വിദഗ്ധരുടെ പരിശോധനയും നിർദേശങ്ങളും ലഭ്യമാക്കി. ബദർ മെഡിക്കൽ ഗ്രൂപ് മാനേജർ അബ്ദുൽ റസാഖ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പി.സി.എഫ് പ്രസിഡന്റ് റഹീം ആരിക്കാടി അധ്യക്ഷത വഹിച്ചു. സലിം താനാളൂർ, ഷുക്കൂർ കിളിയന്തിരിക്കാൽ, വഹാബ് ചുണ്ട, ഫസലുദീൻ പുനലൂർ, സജ്ജാദ് സാൽവ, സലാം കള്ളിയത്ത്, സുനീർ, റഫീഖ് രണ്ടത്താണി, ഫൈസൽഖാൻ, ഷിഹാബ്, നസീർ സൽവ, ബദർ മെഡിക്കൽ ഗ്രൂപ്പ് ഇൻചാർജ് അബ്ദുൽ ഖാദർ മറൂഫ് എന്നിവർ ആശംസകൾ നേർന്നു.
അബ്ദുൽ ഖാദർ മറൂഫിന് പി.സി.എഫ് ജനറൽ സെക്രട്ടറി ഹുമയൂൺ അറക്കൽ മെമെന്റോ നൽകി ആദരിച്ചു. ജി.കെ. പിള്ള, സൗമ്യ എന്നിവർക്കും സ്നേഹോപഹാരങ്ങൾ നൽകി. പി.സി.എഫ് സെക്രട്ടറി ഹുമയൂൺ അറക്കൽ സ്വാഗതവും ട്രഷറർ സിദ്ദീഖ് പൊന്നാനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.