കുവൈത്ത് സിറ്റി: പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫറലി ദാരിമിയുടെ നിര്യാണത്തിൽ പി.സി.എഫ് കുവൈത്ത് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സൗമ്യതയുടെയും സത്യസന്ധതയുടെയും പ്രതീകമായിരുന്ന ദാരിമിയുടെ വേർപാട് കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ രംഗത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും വലിയ നഷ്ടമാണ്. വാക്കുകളിലും ദൃശ്യങ്ങളിലും ജീവിതത്തിലും സൗമ്യതയും സത്യസന്ധതയും കൈവിടാതെ നടന്ന വ്യക്തിയായിരുന്നു അദ്ദേഹം.
അബ്ദുന്നാസിർ മഅ്ദനി നേരിടുന്ന നീതിനിഷേധത്തിനും ഭരണകൂട അനീതിക്കുമെതിരെ ജാഫറലി ദാരിമി എന്നും ധൈര്യത്തോടെ സമരമുഖത്ത് നിന്നു. നീതി, സമത്വം, മതസ്വാതന്ത്ര്യം എന്നീ മൂല്യങ്ങൾക്കായി പ്രവർത്തിച്ചതായും പി.സി.എഫ് കുവൈത്ത് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.