കുവൈത്ത് സിറ്റി: മുൻകാല പ്രവാസിയും പി.സി.എഫ് കുവൈത്ത് മുൻ ജനറൽ സെക്രട്ടറിയും, തൃശൂർ ജില്ല പി.ഡി.പി മുൻ ജനറൽ സെക്രട്ടറിയും, കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന അംജദ് ഖാൻ പാലപ്പള്ളിയുടെ വിയോഗത്തിൽ പി.സി.എഫ് കുവൈത്ത് സെൻട്രൽ കമ്മിറ്റി അനുശോചിച്ചു.
ഏതു പ്രതിസന്ധിയിലും മർദിത പക്ഷത്തോടൊപ്പം നിലയുറപ്പിച്ച ഒരാളെയാണ് അംജദിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നും, പീഡിത-മർദിത പക്ഷത്തിന്റെ എല്ലാ പ്രക്ഷോപങ്ങളിലും നിലയുറപ്പിച്ച ഒരാളായിരുന്നു അദ്ദേഹമെന്നും പി.സി.എഫ് കുവൈത്ത് ചൂണ്ടിക്കാട്ടി.
രോഗാവസ്ഥയിൽ ആയിരിക്കെപോലും അബ്ദുന്നാസിർ മഅ്ദനിയടക്കം നേരിടുന്ന ഭരണകൂട ഭീകരതക്കെതിരെ ഇടതടവില്ലാതെ സംസാരിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ വേർപാട് സംഘടനക്കും അതിനോടൊപ്പം നിലയുറപ്പിക്കുന്നവർക്കും തീരാനഷ്ടമാണ്. അംജദിന്റെ വേർപാടിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പി.സി.എഫ് കുവൈത്ത് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.