Posted On
date_range Updated On
date_range എംബസിയിൽ പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെടും
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള പാസ്പോർട്ട് സേവനങ്ങൾ ഞായറാഴ്ചയും തിങ്കളാഴ്ച വൈകീട്ട് 3.30 വരെയും തടസ്സപ്പെടുമെന്ന് എംബസി അറിയിച്ചു. പാസ്പോർട്ട് സേവ പോർട്ടലിൽ സാങ്കേതിക അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് തടസ്സം. ഈ കാലയളവിൽ കുവൈത്തിലെ എംബസിയിലും ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലും തത്കാൽ, പി.സി.സി ഉൾപ്പെടെയുള്ള പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാകില്ല.
കുവൈത്ത് സിറ്റി, ഫഹാഹീൽ, ജലീബ്, ജഹ്റ എന്നിവിടങ്ങളിലും ഈ സേവനങ്ങൾ ഉണ്ടാകില്ല. അതേസമയം, കോൺസുലാർ, വിസ സേവനങ്ങൾ എന്നിവ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിൽ തടസ്സമില്ലാതെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.