കുവൈത്ത് സിറ്റി: ഇന്ത്യക്കാരെൻറ പാസ്പോർട്ട് കീറി കൊട്ടയിലിടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും പ്രചരിക്കുന്നു. തമിഴ്നാട് ശിവകാശി സ്വദേശി മുരുകേശെൻറ പാസ്പോർട്ട് ആണ് കീറിയത്.
ഇദ്ദേഹം എംബസിയിൽനിന്നുള്ള ഒൗട്ട്പാസ് വഴി ഡിസംബർ എട്ടിന് നാട്ടിലേക്ക് പോയിട്ടുണ്ട്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കുവൈത്തിലെ ഇന്ത്യൻ സമൂഹവും വിവിധ സംഘടനകളും ഇടപെട്ടിരുന്നു. വിഷയത്തെ ഗൗരവത്തിലെടുത്ത എംബസി അധികൃതർ കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു.
പാസ്പോർട്ടിലെ പേജുകൾ കീറുന്നതിനിടയിൽ ഇന്ത്യക്കാരെ അപമാനിക്കുന്ന ചില പരാമർശങ്ങളും വിഡിയോയിൽ ഉണ്ടായിരുന്നു.
2014ൽ ആണ് മുരുകേശൻ സ്വദേശി വീട്ടിലെ ഡ്രൈവറായി കുവൈത്തിൽ എത്തിയത്. നവംബറിലാണ് മുരുകേശൻ പാസ്പോർട്ട് നഷ്ടപ്പെട്ടതായി അറിയിച്ച് ഇന്ത്യൻ എംബസിയിൽ ഔട്ട്പാസിന് അപേക്ഷ നൽകിയത്.
എന്നാൽ, ഔട്ട്പാസിന് അപേക്ഷിക്കുന്ന വേളയിൽ പാസ്പോർട്ട് നഷ്ടപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ച് എംബസിയിൽ മറ്റു പരാതികൾ ഒന്നും നൽകിയിരുന്നില്ല.
അതേസമയം, നാട്ടിലേക്ക് പോവാൻ അവധി ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് പാസ്പോർട്ട് കീറുന്നതിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.