പാസ്​പോർട്ട് ഇൻഡക്സ്: കുവൈത്ത് 50ാം സഥാനത്ത്

കുവൈത്ത് സിറ്റി: ഹെൻലി പാസ്​പോർട്ട് ഇൻഡക്സിൽ കുവൈത്ത് മെച്ചപ്പെട്ട സഥാനത്ത്. ലോക രാജ്യങ്ങളുടെ പട്ടികയിൽ 50ാം സഥാനത്താണ് കുവൈത്ത്. കുവൈത്ത് പാസ്​പോർട്ട് ഉപയോഗിച്ച് 100 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം. കഴിഞ്ഞ വർഷം 55ാം സഥാനത്തായിരുന്ന കുവൈത്ത് നില മെച്ചപ്പെടുത്തി.

ജി.സി.സി രാജ്യങ്ങളിൽ വൻ കുതിപ്പു നടത്തിയ യു.എ.ഇ ലോകരാജ്യങ്ങളുടെ പട്ടികയിൽ എട്ടാം സഥാനത്തേക്ക് ഉയർന്നു. 184 രാജ്യങ്ങളിലേക്ക് യു.എ.ഇ പൗരൻമാർക്ക് വിസരഹിതമായി സഞ്ചരിക്കാം. ഖത്തർ പട്ടികയിൽ 47ാം സഥാനത്താണ്. ഖത്തർ പാസ്​പോർട്ടുമായി 112 രാജ്യങ്ങളിലേക്ക് വിസരഹിതമായി പ്രവേശിക്കാം.സൗദി അറേബ്യ 54ാം സഥാനത്താണ്. 91 രാജ്യങ്ങളിലേക്കാണ് പ്രവേശനം. ബഹ്റൈൻ പട്ടികയിൽ 55ഉും ഒമാൻ 56ാം സഥാനത്തുമാണ്. യാഥാക്രമം 90,88 രാജ്യങ്ങളിലേക്ക് ഈ പാസ്​പോർട്ടുള്ള പൗരൻമാർക്ക് വിസയില്ലാതെ പ്രവേശിക്കാം.

സിംഗപ്പൂർ പാസ്​പോർട്ടാണ് ഇൻഡക്സിൽ ഒന്നാമത്. സിംഗപ്പൂർ പാസ്​പോർട്ടുള്ളവർക്ക് 193 രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാനാവും. ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയാണ് രണ്ടാമത്. ഇന്ത്യ 77ാം സ്ഥാനത്താണ്. ഇന്ത്യൻ പാസ്​പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങളു​ടെ എണ്ണം 59 ആണ്.

Tags:    
News Summary - Passport Index: Kuwait ranks 50th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.