അബ്ദുസ്സലാം
കുവൈത്ത് സിറ്റി: ന്യൂമാഹി പെരിങ്ങാടി പോസ്റ്റ് ഓഫിസിനു സമീപം മുനാം മഹലിൽ അബ്ദുസ്സലാം പെരിങ്ങാടി (51) കുവൈത്തിൽ നിര്യാതനായി. ഒരു മാസത്തോളമായി രോഗബാധിതനായി അമീരി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കുവൈത്ത് കേരള ഇസ്ലാഹി കേന്ദ്ര എക്സിക്യൂട്ടിവ് ഭാരവാഹിയും ഫർവാനിയ യൂനിറ്റ് പ്രസിഡന്റുമായിരുന്നു.
പി.പി. ഇസ്മായിലിന്റെയും കെ.കെ. കുഞ്ഞലുവിന്റെയും മകനാണ്. ഭാര്യ: കിടാരൻകുന്ന് ആമീനാജ് മഹലിൽ റുക്സാന. മക്കൾ: സഹൽ, ഖദീജ, ആമിന. സഹോദരങ്ങൾ: അബ്ദുൽ മുനാം, നദീം, നസീം, നബീല, നജ്ല. മയ്യിത്ത് കുവൈത്തിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.