പാഴ്‌സൽ തട്ടിപ്പ് സന്ദേശങ്ങൾ; ജാഗ്രതാ നിർദേശവുമായി കുവൈത്ത് സെൻട്രൽ ബാങ്ക്

കുവൈത്ത് സിറ്റി: പാഴ്‌സൽ തട്ടിപ്പ് സന്ദേശങ്ങൾക്കെതിരെ കുവൈത്ത് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി. പാഴ്‌സൽ ഡെലിവറിയുമായി ബന്ധപ്പെട്ടതെന്ന് തോന്നിക്കുന്ന സംശയാസ്പദ സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് ബാങ്ക് നിർദേശിച്ചു.

വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിശദാംശങ്ങളും തട്ടിയെടുക്കാനുള്ള ഫിഷിംഗ് ശ്രമങ്ങളാണ് ഇത്തരം സന്ദേശങ്ങളെന്ന് ബാങ്ക് ചൂണ്ടിക്കാട്ടി. സംശയാസ്പദമായ സന്ദേശങ്ങൾ ബന്ധപ്പെട്ട ഔദ്യോഗിക കേന്ദ്രങ്ങളിൽ നേരിട്ട് അന്വേഷിച്ച് ഉറപ്പുവരുത്തണമെന്നും കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു.

Tags:    
News Summary - Parcel fraud messages; Kuwait Central Bank issues cautionary warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.