കുവൈത്ത് സിറ്റി: രാജ്യത്ത് പാർപ്പിടം ആവശ്യപ്പെട്ടുകൊണ്ട് സ്വദേശികളിൽനിന്ന് ലഭിച് ച അപേക്ഷയുടെ എണ്ണം 92,177ൽ എത്തി.
കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ പാർപ്പി ടകാര്യ വകുപ്പിലെ ഔദ്യോഗിക വക്താവ് ഇബ്റാഹീം അൽ നാശിയാണ് ഇക്കാര്യം അറിയിച്ചത്.
2019 മാർച്ച് 31 വരെ വിവിധ ഗവർണറേറ്റുകളിൽനിന്നായി ലഭിച്ച അപേക്ഷയുടെ കണക്കാണിത്. മാർച്ചിൽ മാത്രം 671 അപേക്ഷകളാണ് ലഭിച്ചത്.
മുത്ല, സബാഹ് അൽ അഹ്മദ് സിറ്റി, തെക്കൻ അബ്ദുല്ല മുബാറക് പാർപ്പിട പദ്ധതി, ജാബിർ അൽ അഹ്മദ് തുടങ്ങിയ പാർപ്പിട പദ്ധതികൾ പൂർത്തിയാകുന്നതോടെ അപേക്ഷകളിൽ നല്ലൊരു ശതമാനത്തിന് താമസമൊരുക്കാനാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.