കുവൈത്ത് സിറ്റി: ഗതാഗതം സുഗമമാക്കാനും തിരക്ക് കുറക്കാനും റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും കർശന നടപടിയുമായി ജനറൽ ട്രാഫിക് വകുപ്പ്. റോഡിൽ അശ്രദ്ധമായി വാഹനം ഓടിക്കൽ, അശ്രദ്ധമായ ഓവർടേക്കിംഗ്, മനഃപൂർവം ഗതാഗത തടസ്സം സൃഷ്ടിക്കൽ എന്നിവക്കെതിരെ കർശന നടപടിയുണ്ടാകും. ഇവ കണ്ടെത്തുന്നതിനായി പരിശോധന ശക്തമാക്കി.
സുരക്ഷാ നിയന്ത്രണ വകുപ്പിലെ സിവിൽ പെട്രോളിങ്ങിന്റെ പിന്തുണയോടെ ജനറൽ ട്രാഫിക് വകുപ്പിലെ പട്രോളിങ് ടീമുകളുമായി ഏകോപിപ്പിച്ചാണ് പരിശോധന. നിയമലംഘകരെ കണ്ടെത്തുന്നതിനും കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തുന്നതിനും ഡ്രോണുകൾ അടക്കമുള്ള വിപുലമായ നിരീക്ഷണ രീതികളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഗതാഗത നിയമങ്ങൾ പാലിക്കാനും റോഡുകളിൽ ക്രമസമാധാനം നിലനിർത്തുന്നതിനും പൗരന്മാരോടും താമസക്കാരോടും അധികൃതർ ഉണർത്തി. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.