കെ.ഐ.സി ഫഹാഹീൽ മേഖല ഓൺലൈൻ പ്രഭാഷണ പരിപാടിയിൽ സിംസാറുൽഹഖ് ഹുദവി മുഖ്യഭാഷണം
നടത്തുന്നു
കുവൈത്ത് സിറ്റി: പ്രതിസന്ധികൾ കൂടിയ ഈ കാലഘട്ടത്തിൽ പരസ്പരം ഒന്നിക്കണമെന്നും സ്നേഹിക്കണമെന്നും സ്നേഹത്തിലൂടെ മാത്രമേ വിജയം കൈവരിക്കാൻ കഴിയൂ എന്നും സിംസാറുൽ ഹഖ് ഹുദവി പറഞ്ഞു. സ്നേഹം ഉണ്ടാക്കാനുള്ള ഏറ്റവും നല്ല മാർഗം പരസ്പരം സലാം പറയലാണ്.കെ.ഐ.സി ഫഹാഹീൽ മേഖല സംഘടിപ്പിച്ച മവാഹിബു റബീഅ് - 2022 ഓൺലൈൻ പ്രഭാഷണ പരിപാടിയിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മേഖല പ്രസിഡന്റ് അമീൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇസ്മായിൽ ഹുദവി പ്രാർഥനക്ക് നേതൃത്വം നൽകി. പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി ആശംസകളർപ്പിച്ചു.മേഖല ജനറൽ സെക്രട്ടറി എൻജിനീയർ മുനീർ സ്വാഗതവും ട്രഷറർ റഷീദ് മസ്താൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.