സെന്റ്ബേസിൽ ഓർത്തഡോക്സ് ചർച്ച് ചിത്രരചന മത്സരത്തിൽ പങ്കെടുത്ത കുട്ടികളും
സംഘാടകരും
കുവൈത്ത് സിറ്റി: സെന്റ്ബേസിൽ ഓർത്തഡോക്സ് ചർച്ച് കുവൈത്ത് യുവജന പ്രസ്ഥാനം ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെയും ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന്റെയും ഭാഗമായി ചിത്രരചന മത്സരം സംഘടിപ്പിച്ചു.
ഇന്റർനാഷനൽ ആർസ്സ്റ്റ് സ്പെസ് കുവൈത്ത് ഭാരവാഹി ശ്രീകുമാർ വല്ലന ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. അജു വർഗീസ് അധ്യക്ഷത വഹിച്ചു.
ഇടവക ട്രസ്റ്റി ബിനീഷ് കുര്യൻ, സെക്രട്ടറി അനീഷ് മത്തായി, ആത്മിയ സംഘടനകളുടെ കമ്മിറ്റി മെംബർ ജിജി ജോർജ് എന്നിവർ ആശംസകൾ നേർന്നു. യുവജന പ്രസ്ഥാനം സെക്രട്ടറി ജിജോ തോമസ് സ്വാഗതവും ജോയന്റ് സെക്രട്ടറി പ്രമോദ് അലക്സാണ്ടർ നന്ദിയും പറഞ്ഞു.
അമ്പതിലേറെ കുട്ടികൾ വിവിധ കാറ്റഗറിയിൽ മത്സരത്തിൽ പങ്കെടുത്തു. പ്രോഗ്രാമിൽ ബിനു വടശ്ശേരിക്കര ശ്രീകുമാർ വല്ലനക്ക് വരച്ചുനൽകിയ ഛായാചിത്രം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.