ഭാഗിക പൊതുമാപ്പ്​: ഇതുവരെ ​അപേക്ഷിച്ചത്​ 2300 പേർ മാത്രം

കുവൈത്ത്​ സിറ്റി: 2020 ജനുവരിക്ക്​ മുമ്പ്​ ഇഖാമ കാലാവധി കഴിഞ്ഞവർക്ക്​ പിഴയടച്ച്​ വിസ സ്​റ്റാറ്റസ്​ നിയമവിധേയമാക്കാൻ ഒരുമാസത്തെ പ്രത്യേക അനുമതി നൽകിയിട്ടും പ്രയോജനപ്പെടുത്താൻ മുന്നോട്ടുവന്നത്​ തുച്ഛം പേർ മാത്രം. ഡിസംബർ ഒന്നുമുതൽ ഇതുവരെ 2300 പേർ മാത്രമാണ്​ അപ്പോയിൻറ്​മെൻറ്​ എടുത്തത്​. ഇതിൽ തന്നെ 400 പേർ മാത്രമാണ്​ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇഖാമ നിയമവിധേയമാക്കിയത്​.

ബാക്കിയുള്ളവർ വരാതിരിക്കുകയോ തീയതി മാറ്റി ചോദിക്കുകയോ ചെയ്​തു. ഡിസംബർ ഒന്നുമുതൽ 31 വരെ കാലയളവിലാണ്​ പിഴയടച്ച്​ ഇഖാമ നിയമവിധേയമാക്കാൻ അവസരമുള്ളത്​. ഇൗ അവസരം ഉപയോഗിച്ചില്ലെങ്കിൽ പിന്നീട്​ നാടുവിടുകയല്ലാതെ വഴിയില്ല. അടുത്തമാസം മുതൽ താമസ നിയമലംഘകരെ പിടികൂടാൻ വ്യാപക പരിശോധന നടത്തുമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.