ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്, ജൂലൈയിൽ 156 പരാതികൾലഭിച്ചു; ജാഗ്രത നിർദേശം

കുവൈത്ത് സിറ്റി: കുവൈത്തിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ജൂലൈയിൽ 156 പരാതികൾ ലഭിച്ചതായി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) അറിയിച്ചു. സംശയാസ്പദമായ സന്ദേശങ്ങൾ, വ്യാജ ലിങ്കുകൾ, തട്ടിപ്പ് ഫോൺ കോളുകൾ എന്നിവയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ലഭിച്ച പരാതികളുടെ കണക്കാണ് അധികൃതർ പുറത്തുവിട്ടത്.

വ്യാജ വെബ്സൈറ്റുകൾ വഴിയുള്ള തട്ടിപ്പുകളിലാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്. ഇത്തരം 54 പരാതി ലഭിച്ചു. ഔദ്യോഗിക വെബ്സൈറ്റുകളുമായി ഒറ്റനോട്ടത്തിൽ സാമ്യതയുള്ളതാണ് മിക്കവാറും വ്യാജ വെബ്സൈറ്റുകൾ. ഡൊമൈൻ വിലാസത്തിൽ ചില അക്ഷരങ്ങൾ മാത്രം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മാറ്റിയിട്ടുണ്ടാകും. സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് മുമ്പ് സൈറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തണം. 52 തട്ടിപ്പ് ഫോൺ കാളുകൾ റിപ്പോർട്ട് ചെയ്തു.

വാട്സാപ് വഴിയുള്ള 26 തട്ടിപ്പുകളുണ്ടായി. സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ 24 തടടിപ്പുകളും അധികൃതരുടെ ശ്രദ്ധയിലെത്തി. വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ കൈമാറരുതെന്നും തട്ടിപ്പ് സാധ്യതയുള്ള ഫോൺ കാളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുതെന്നും കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നൽകി.

വിവിധ സർക്കാർ വകുപ്പുകളുടെ പേരിലും തട്ടിപ്പിന് ശ്രമമുണ്ടായി. ബാങ്കുകളും സർക്കാർ വകുപ്പുകളും ഫോണിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വ്യക്തിഗത വിവരങ്ങൾ തേടാറില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്, ജൂലൈയിൽ 156 പരാതികൾലഭിച്ചു; ജാഗ്രത നിർദേശം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.