Posted On
date_range Updated On
date_range റിയൽ എസ്റ്റേറ്റ് തട്ടിപ്പ് പ്രതികളുടെ ഏഴ് വർഷം തടവും പിഴയും കോടതി ശരിവെച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലും ഈജിപ്തിലുമുള്ളതെന്ന് കാട്ടി വ്യാജ ഹോട്ടലുകൾ വിൽപന നടത്തി കോടികളുടെ റിയൽ എസ്റ്റേറ്റ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളുടെ തടവുശിക്ഷയും വൻ തുക പിഴയും കുവൈത്ത് ക്രിമിനൽ കോടതി ശരിവെച്ചു. കീഴ് കോടതി വിധിച്ച ഏഴ് വർഷത്തെ തടവും 50 ലക്ഷം ദീനാർ പിഴയും ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലാണ് അപ്പീൽ കോടതി തള്ളിയത്.
കേസിലെ പ്രധാന പ്രതിയായ കുവൈത്ത് പൗരനും വിവിധ ഈജിപ്ത് സ്വദേശികളായ പ്രതികൾക്കും സമാനമായ ശിക്ഷയാണ് നേരത്തെ കോടതി വിധിച്ചിരുന്നത്. കുവൈത്തിൽ സംഘടിപ്പിച്ച പ്രമുഖ റിയൽ എസ്റ്റേറ്റ് പ്രദർശനങ്ങൾ വഴി യഥാർത്ഥത്തിൽ നിലവിലില്ലാത്ത ഹോട്ടൽ പദ്ധതികൾ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. 30 ലക്ഷത്തിലധികം ദീനാർ പ്രതികൾ തട്ടിയെടുത്തതായാണ് കോടതി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.