കുവൈത്ത് സിറ്റി: കുവൈത്തിലെ ശൈഖ് ജാബിർ പാലത്തിൽനിന്ന് കടലിൽ ചാടി മരിക്കാൻ ശ്രമിച്ച യുവതിയെ രക്ഷിച്ചു. തീരസംരക്ഷണ സേനയും അഗ്നിശമന സേനയും നടത്തിയ അതിവേഗ ഇടപെടലാണ് യുവതിയെ രക്ഷിക്കാൻ സഹായിച്ചത്. അൽ ജൗൻ മറൈൻ സെന്ററിലെയും ശൈഖ് ജാബിർ ബ്രിഡ്ജ് മറൈൻ ഫയർ ആൻഡ് റെസ്ക്യൂ സെന്ററിലെയും രക്ഷാപ്രവർത്തക സംഘങ്ങളാണ് ചൊവ്വാഴ്ച വൈകുന്നേരം രക്ഷാപ്രവർത്തനം നടത്തിയത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
സമയോചിതമായി ഇടപെടൽ നടത്തിയ രക്ഷാപ്രവർത്തക സംഘത്തെ ജനറൽ ഫയർ ഫോഴ്‌സ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.