നിയമവിരുദ്ധ ഗർഭഛിദ്രം: പ്രവാസി ഡോക്ടർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: നിയമവിരുദ്ധ ഗർഭഛിദ്രം നടത്തിയെന്നാരോപിച്ച് ഗൈനക്കോളജിസ്റ്റായ പ്രവാസിയെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.

സ്വകാര്യ ക്ലിനിക്കിൽ സാമ്പത്തിക ലാഭത്തിനായി നിയമവിരുദ്ധ ഗർഭഛിദ്രം നടത്തുകയും ഗർഭഛിദ്ര ഗുളികകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നതായാണ് കണ്ടെത്തൽ. രഹസ്യ ഓപറേഷന്റെ ഭാഗമായി ക്ലിനിക്കിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥരാണ് ഈജിപ്ഷ്യൻ പ്രവാസിയെ അറസ്റ്റ് ചെയ്തത്.

തുടർന്നുള്ള പരിശോധനയിൽ 49 ഗർഭഛിദ്ര ഗുളികകളും 115 സൈക്കോട്രോപിക് ഗുളികകളും പിടിച്ചെടുത്തു. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി

Tags:    
News Summary - നിയമവിരുദ്ധ ഗർഭഛിദ്രം: പ്രവാസി ഡോക്ടർ അറസ്റ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.