Posted On
date_range Updated On
date_range വാഹനമിടിച്ച് നിർത്താതെ പോയി; പ്രവാസിക്ക് പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. മഹ്ബൂലയിലെ തീരദേശ റോഡിലാണ് സംഭവം. ഇടിച്ച വാഹനം നിർത്താതെ പോയ കുവൈത്ത് പൗരനെ പിന്നീട് പൊലീസ് അന്വേഷണത്തിൽ പിടികൂടി നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. പരിക്കേറ്റയാളെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവവും എല്ലുകൾക്ക് ഒന്നിലേറെ പൊട്ടലുമാണ് റിപ്പോർട്ട് ചെയ്തത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.