കുവൈത്ത് സിറ്റി: കുട്ടികളെ പരസ്യത്തിൽ കാണിക്കുകയും പഠനത്തിൽ അശ്രദ്ധ കാണിക്കുകയും ചെയ്തെന്ന പരാതിയിൽ മാതാവിന്റെ സംരക്ഷണയിലായിരുന്ന രണ്ട് മക്കളുടെ കസ്റ്റഡി അവകാശം പിതാവിന് നൽകി കുവൈത്ത് അപ്പീൽ കോടതി. കുട്ടികളെ പരസ്യത്തിൽ കാണിക്കുന്നത് മാത്രം ചൂഷണണോ തെറ്റോ ആയി കരുതാനാകില്ലെങ്കിലും ഇത് അവരുടെ പഠനനിലവാരത്തെ ബാധിക്കുകയും കുടുംബത്തിന്റെ ശ്രദ്ധ ഇല്ലാതാക്കുകയും ചെയ്യുമ്പോൾ രക്ഷിതാവിന്റെ ഉത്തരവാദിത്തത്തിൽ വന്ന വീഴ്ചയായി കണക്കാക്കാമെന്ന് ജസ്റ്റിസ് ഡോ. ഖാലിദ് അൽ മന്ദീലിന്റെ നേതൃത്വത്തിലുള്ള കോടതി ബെഞ്ച് വിധിയിൽ പറഞ്ഞു. ബാലാവകാശ നിയമങ്ങളുടെ ചുവടുപിടിച്ചാണ് കോടതി ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.