കുട്ടിയെ മാതാവിനെ കാണാൻ അനുവദിച്ചില്ല; പിതാവിന് 4000 ദീനാർ പിഴ

കുവൈത്ത് സിറ്റി: മകനെ മാതാവിനെ കാണാൻ അനുവദിക്കാത്തതിന് കുവൈത്ത് പൗരനായ പിതാവിന് കോടതി 4000 ദീനാർ പിഴ ചുമത്തി. കുട്ടിയുടെ അവകാശം നിഷേധിക്കുകയും പരിചരണവും വൈകാരിക പിന്തുണയും സുസ്ഥിരമായ അന്തരീക്ഷവും തടയുകയും ചെയ്യുന്നതാണ് പിതാവിന്റെ നടപടിയെന്ന് കോടതി വിലയിരുത്തി. അകന്നുകഴിയുകയായിരുന്ന ദമ്പതികളിൽ പിതാവ് മകനെ തടഞ്ഞുവെക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മാതാവ് കോടതിയെ സമീപിക്കുകയായിരുന്നു. കുട്ടിയുടെയും മാതാവിന്റെയും അവകാശം തടയുന്നതാണ് പ്രതിയുടെ നടപടിയെന്ന് കോടതി വിലയിരുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.