കുവൈത്ത് സിറ്റി: കുവൈത്തിലെ മുൻനിര ഫാമിലി ഗ്രോസർ ആയ ഒാൺകോസ്റ്റ് 23ാമത് സ്റ്റോർ മഹബൂലയിൽ തുറന്നു. നിത്യോപയ ോഗ സാധനങ്ങൾക്ക് പ്രാമുഖ്യം നൽകി എക്സ്പ്രസ് ഫോർമാറ്റിൽ അവശ്യവസ്തുക്കൾ ഉപഭോക്താക്കളുടെ ഏറ്റവും അടുത്ത് ലഭ ്യമാക്കുകയാണ് ലക്ഷ്യം.
ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കളും വീട്ടുസാധനങ്ങളും കുറഞ്ഞ വിലയിൽ ലഭിക്കുന് നതോടൊപ്പം ആസ്വാദ്യകരമായ ഷോപ്പിങ് അനുഭവവും ആണ് ഒാൺകോസ്റ്റ് വാഗ്ദാനം ചെയ്യുന്നതെന്ന് മാനേജ്മെൻറ് അറിയിച ്ചു. മഹബൂലയിൽ ഫഹാഹീൽ എക്സ്പ്രസ് വേയ്ക്ക് (30ാം നമ്പർ റോഡ്) സമീപം 400 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്റ്റോറിൽ രണ്ട് നിലകളിലായി നിത്യോപയോഗ സാധനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. തൊട്ടടുത്ത് തന്നെ ധാരാളം പാർക്കിങ് സ്ഥലമുള്ളത് ഉപഭോക്താക്കൾക്ക് സൗകര്യമാണ്. വർഷങ്ങളായി ഒാൺകോസ്റ്റിനൊപ്പമുള്ള പ്രതിബദ്ധരായ ഉപഭോക്താക്കളുടെ പിന്തുണക്ക് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ സാലിഹ് അൽ തുനൈബ് നന്ദി പറഞ്ഞു.
23ാമത് ഒൗട്ട്ലെറ്റ് മഹ്ബൂലയിൽ തുറന്നതോടെ കുവൈത്തിെൻറ എല്ലാ ഭാഗങ്ങളിലും സാന്നിധ്യമുറപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ഗ്രോസറി റീെട്ടയിലറായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് ഒരുപടികൂടി അടുത്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒാൺകോസ്റ്റ് എക്സ്പ്രസ് സ്റ്റോർ മഹബൂലയിലെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഇടമായി മാറുമെന്നും മൂന്നുവർഷത്തിനകം 35 ബ്രാഞ്ചുകൾ തുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒാൺകോസ്റ്റ് പ്രവർത്തിക്കുന്നതെന്ന് ചീഫ് ഒാപറേറ്റിങ് ഒാഫിസർ ഡോ. രമേശ് ആനന്ദദാസ് ഉദ്ഘാടന വേളയിൽ പറഞ്ഞു.
കുവൈത്തിലെ ആദ്യ മെംബർഷിപ്പ് ബേസ്ഡ് ഹോൾസെയിൽ സ്റ്റോറായ ഒാൺകോസ്റ്റിന് നിലവിൽ 1,60,000 മെംബർമാരുണ്ട്. ഫാമിലി പ്രോഗ്രാമിലൂടെ നാല് ശതമാനം കാഷ് ബാക്ക് ഒാഫറും മറ്റു നിരവധി ആനുകൂല്യങ്ങളും സ്ഥിരം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു. കരീം ടാക്സി, റെഡ് ടാഗ്, ട്വൻറി ഫോർ, ശിഫ അൽ ജസീറ ഹോസ്പിറ്റൽ, ജി.എ.സി മോേട്ടാർ എന്നിവിടങ്ങളിൽ എക്സ്ക്ലൂസിവ് ഡിസ്കൗണ്ടും ഒാൺകോസ്റ്റ് മെംബർഷിപ്പ് കാർഡുകൊണ്ട് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.