Posted On
date_range Updated On
date_range ‘ഓണത്തനിമ’ ഒക്ടോബർ 11ന്
കുവൈത്ത് സിറ്റി: തനിമ കുവൈത്ത് സംഘടിപ്പിക്കുന്ന കല-കായിക ഉത്സവമായ ‘ഓണത്തനിമ- 2024’ ഒക്ടോബർ 11ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മധ്യ പൂർവേഷ്യയിലെ ഏറ്റവും വലിയ വടം വലി മത്സരം, കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന മികവുറ്റ പ്രതിഭകൾക്ക് നൽകുന്ന എ.പി.ജെ അബ്ദുൽ കലാം പേൾ ഓഫ് ദി സ്കൂൾ അവാർഡ്, കേരളത്തിന്റെ കലാരൂപങ്ങൾ ഉൾപ്പെടുത്തിയുള്ള ഘോഷയാത്ര, വിവിധ കലാ പരിപാടികൾ എന്നിവ നടക്കും. വടംവലി മത്സരങ്ങൾക്കുള്ള ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു. ടീം രജിസ്ട്രേഷന് ബന്ധപ്പെടേണ്ട നമ്പർ 6766 2667, 66082817.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.