കുവൈത്ത് സിറ്റി: ഒലീവ് റീെട്ടയിൽ ഗ്രൂപ്പ് സാൽമിയയിൽ പുതിയ സൂപ്പർ മാർക്കറ്റ് തുറന്നു. ഒലീവ് സ്പോൺസർ മുഹമ്മദ് ജാസി അലി അലംജി, ഡയറക് ടർ ബോർഡ് അംഗം മിഷാരി ഉമർ മർസൂഖ് അൽ ഇനീസി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. സാൽമിയ ബ്ലോക്ക് ആറിൽ അൽ അവാസിം സ്ട്രീറ്റ് ഒമ്പതിൽ ലൈൻ 12ലാണ് പുതിയ ഒൗട്ട്ലെറ്റ്. ഗ്രോസറി, ഡയറി, ഫ്രോസൻ, നോൺ ഫുഡ്, ഫ്രഷ് ഫ്രൂട്ട്, വെജിറ്റബിൾസ്, പാക്ക്ഡ് മീറ്റ്, ഫിഷ്, ടോയ്സ്, സ്റ്റേഷനറി, ഇലക്ട്രോണിക്സ്, ഹൗസ്ഹോൾഡ് ഉൽന്നങ്ങളുടെ വിപുലമായ ശേഖരം ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. തലബാത്, ബൂബെ, ഡക്കൻ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ഒാൺലൈൻ സേവനവും ലഭ്യമാണ്. സുലൈബിയ, ഖുറൈൻ, വഫ്ര തുടങ്ങിയ ഭാഗങ്ങളിൽ വൈകാതെ ഒൗട്ട്ലെറ്റ് ആരംഭിക്കുമെന്നും മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.