കുവൈത്ത് സിറ്റി: അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് കുവൈത്തിലെ കായിക താരങ്ങൾക്കേർപ്പെടുത്തിയ വിലക്ക് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പിൻവലിക്കുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട അവസാന കടമ്പയും പൂർത്തീകരിച്ചതായും കുവൈത്തിനുമേലുള്ള വിലക്ക് പിൻവലിച്ച് അടുത്ത ദിവസങ്ങളിൽ പ്രഖ്യാപനമുണ്ടാവുമെന്നും കുവൈത്ത് നാഷനൽ ഒളിമ്പിക് കമ്മിറ്റി സ്പോർട്സ് പബ്ലിക് അതോറിറ്റി ഉപമേധാവി ഡോ. സഖർ അൽ മുല്ല പറഞ്ഞു.
കുവൈത്ത് നാഷനൽ ഒളിമ്പിക് കമ്മിറ്റിയിലേക്ക് സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളുടെ പട്ടിക അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഇത് ഇനി െഎ.ഒ.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗീകരിച്ചാൽ കുവൈത്തിനുമേലുള്ള വിലക്ക് നീങ്ങാൻ വഴിയൊരുങ്ങും. അതിന് അധികം കാലതാമസമെടുക്കില്ലെന്നാണ് റിപ്പോർട്ട്. കായികമേഖലയിൽ സർക്കാറിെൻറ അമിത ഇടപെടലുണ്ടാവുന്നുവെന്നാരോപിച്ചാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഫിഫയും കുവൈത്തിനെ സസ്പെൻഡ് ചെയ്തത്.
വിലക്കു മൂലം അന്താരാഷ്ട്ര മത്സരവേദികളിൽനിന്ന് മാറ്റി നിർത്തപ്പെട്ട കുവൈത്തിന് റിയോ ഒളിമ്പിക്സിലും പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. കുവൈത്തി താരങ്ങൾ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ബാനറിലാണ് മത്സരിച്ചത്. കായിക സംഘടനകളുടെ മേൽ സർക്കാർ ഇടപെടില്ല എന്ന് ഉറപ്പുനൽകിയതിെൻറയും ഇതിനനുസൃതമായി രാജ്യത്തെ കായികനിയമം പൊളിച്ചെഴുതിയതിെൻറയും അടിസ്ഥാനത്തിൽ രാജ്യാന്തര ഫുട്ബാൾ ഫെഡറേഷൻ (ഫിഫ) കുവൈത്തിന് ഏർപ്പെടുത്തിയ വിലക്ക് ഡിസംബറിൽ പിൻവലിച്ചിരുന്നു.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും വൈകാതെ കുവൈത്തിനുമേൽ ഏർപ്പെടുത്തിയ കായിക വിലക്ക് പിൻവലിച്ചേക്കും എന്ന സൂചനയാണ് ലഭിക്കുന്നത്. കുവൈത്തിൽ കായികമന്ത്രിയായിരുന്ന ശൈഖ് സൽമാൻ അസ്സബാഹിെൻറ രാജിക്കുവരെ കാരണമായ രാഷ്ട്രീയ പ്രശ്നമായിരുന്നു രാജ്യം നേരിട്ട കായിക വിലക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.