നാളെമുതൽ എണ്ണ ഉൽപാദനം കുറക്കുന്നു

കുവൈത്ത്​ സിറ്റി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്​മയായ ഒപെക്​, നോൺ ​ഒപെക്​ ധാരണ പ്രകാരം മേയ്​ ഒന്നുമുതൽ പെ ട്രോളിയം ഉൽപാദനം കുറക്കും.
പ്രതിദിനം 97 ലക്ഷം ബാരൽ ഉൽപാദനം കുറക്കാനാണ്​ ധാരണ. കോവിഡ്​ പ്രതിസന്ധിയിൽ കൂപ്പ ുകുത്തിയ എണ്ണവില കുറച്ചെങ്കിലും വർധിക്കാൻ ഇത്​ വഴിയൊരുക്കുമെന്നാണ്​ പ്രതീക്ഷ. എണ്ണ മുഖ്യവരുമാനമായ രാജ്യങ് ങളുടെ സാമ്പത്തികനില തകർക്കുന്നതാണ്​ നിലവിലെ സാഹചര്യം. കുവൈത്ത്​ സർക്കാർ മുഖ്യവരുമാനമായ പെ​ട്രോളിയം ബാരലിന്​ 55 ഡോളർ വില കണക്കാക്കിയാണ്​ ബജറ്റ്​ തയാറാക്കിയത്​.


ബജറ്റ്​ തയാറാക്കുന്ന ഘട്ടത്തിൽ ബാരലിന്​ 65 ഡോളർ വിലയുണ്ടായിരുന്നു.​ കോവിഡ്​ അന്തർദേശീയ തലത്തിൽ വിപണിയെ പിടിച്ചുലച്ചതോടെ എണ്ണവിലയും ഇടിഞ്ഞു. കോവിഡ്​ പ്രതിസന്ധിയിൽ ലോകം ലോക്ഡൗണിലായതോടെ ഉൽപാദന പ്രവർത്തനങ്ങൾ നിലക്കുകയും വിപണി നിശ്ചലാവസ്ഥയിലേക്ക്​ നീങ്ങുകയും ചെയ്​തതാണ്​ എണ്ണ വിലയിൽ പ്രതിഫലിക്കുന്നത്​. ഉൽപാദനച്ചെലവി​നേക്കാൾ കുറവാണ്​​ ഇപ്പോഴത്തെ വിലയെന്ന്​ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു.
കോവിഡ്​ ഭീതി എന്നു​ തീരുമെന്നോ സാമ്പത്തിക വ്യവസ്ഥയും പെട്രോളിയം വിലയും എന്ന്​ തിരിച്ചുകയറുമെന്നോ ഒരു ധാരണയുമില്ല.

Tags:    
News Summary - oil-kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.