ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി കൺവെൻഷൻ പോസ്റ്റർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് പത്തനംതിട്ട ജില്ല കമ്മിറ്റി കൺവെൻഷൻ ശനിയാഴ്ച അസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കും. കൺവൻഷൻ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ പോസ്റ്റർ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എബി അത്തിക്കയത്തിനു നൽകി പ്രകാശനം ചെയ്തു.
നാഷനൽ കമ്മിറ്റി സെക്രട്ടറി റെജി കോരുത്, എക്സിക്യൂട്ടിവ് മെമ്പർ വർഗീസ് ജോസഫ് മാരാമൺ, വൈ.പ്രസിഡന്റ് ചാൾസ് പി ജോർജ്, ജന. സെക്രട്ടറി റിജോ കോശി, ട്രഷറർ സിനു ജോൺ, ജോ.സെക്രട്ടറി റിനു കണ്ണാടിക്കൽ, കമ്മിറ്റി അംഗങ്ങളായ ബിജോ പി ബാബു, ബിനോയ് ജോണി, അനിൽ കുമാർ, ഈപ്പൻ ജോർജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.