കെ.ഐ.ജി ഫർവാനിയ ഏരിയ ഖുർആൻ പഠിതാക്കളുടെ സംഗമം

കുവൈത്ത് സിറ്റി: ഖുർആൻ പഠനം നിത്യ ജീവിതത്തിലെ ചര്യയായി മാറ്റുകയും അങ്ങനെ ജീവിത വിശുദ്ധി കൈവരിക്കുകയും ചെയ്യണമെന്ന് കെ.ഐ.ജി ശൂറ അംഗം അബ്ദു റസാഖ് നദ്‌വി അഭിപ്രായപ്പെട്ടു.

കെ.ഐ.ജി ഫർവാനിയ ഏരിയ സംഘടിപ്പിച്ച ഖുർആൻ പഠിതാക്കളുടെ സംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത പരിവർത്തനത്തിനും ശുദ്ധീകരണത്തിനും ഖുർആനിക ജീവിതത്തിലേക്ക് മടങ്ങണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

അനീസ് അബ്ദുൽ സലാം ഖുർആൻ ക്ലാസെടുത്തു. ഏതൊരു കഠിന ഹൃദയങ്ങളെയും തരളിതമാക്കാൻ മാത്രം സ്വാധീന ശക്തിയുള്ള ദൈവിക വചനമാണ് ഖുർആനിലെ ഓരോ സൂക്തങ്ങളും.

ഖുർആൻ ഉൾക്കൊള്ളുന്നവർക്ക് അവ എല്ലാവിധ പ്രശ്നങ്ങൾക്കുമുള്ള ശമനവും പരിഹാരവുമാണെന്ന് അദ്ദേഹം പറഞ്ഞു. സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഖുർആൻ ക്വിസ് മത്സരത്തിൽ ഇല്യാസ്, സുനീർ, മൊയ്‌ദീൻ, അഫ്ത്താബ് ആലം എന്നിവർ വിജയികളായി. വിജയികൾക്കുള്ള സമ്മാന വിതരണം അബ്ദു റസാഖ് നദ്‌വി, പി.ടി. ശരീഫ്, ഹഫീസ് മുഹമ്മദ്‌, യൂനുസ് എന്നിവർ നിർവഹിച്ചു.

ഫർവാനിയ മെഡക്സ് ഹാളിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ് ഹാഫിസ് മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ജവാദ് സ്വാഗതവും പ്രോഗ്രാം കൺവീനർ യൂനുസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Quran Learners Meet Organised By KIG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.