കെ.ഇ.എ രക്‌ത ദാന ക്യാമ്പ്

കുവൈത്ത് സിറ്റി: കാസർകോട് ജില്ല അസോസിയേഷൻ കെ.ഇ.എ സിറ്റി ഏരിയ സ്ഥാപക ജനറൽ കൺവീനറും കേന്ദ്ര വൈസ് പ്രസിഡന്റുമായിരുന്ന ഹാരിസ് മുട്ടുന്തലയുടെ നാൽപതാം ചരമ ദിനത്തിൽ രക്ത ദാനം സംഘടിപ്പിച്ചു.

കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്ക് സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ കൺവീനർ അനുരാജ് ശ്രീധൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഖലീൽ അടൂർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര പ്രസിഡന്റ്‌ സി.എച്ച്. മുഹമ്മദ് കുഞ്ഞി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ജനറൽ സെക്രട്ടറി അസീസ് തളങ്കര, ട്രഷറർ ശ്രീനിവാസൻ എം.വി, അഡ്വൈസറി ബോർഡ് അംഗങ്ങളായ സത്താർ കുന്നിൽ, മുനീർ കുണിയ, പി.എ. നാസർ, സുധൻ ആവിക്കര, സി.എച്ച്.ഫൈസൽ, രാമകൃഷ്ണൻ കള്ളാർ, കേന്ദ്ര ഭാരവാഹികളായ ഹസ്സൻ ബല്ല, കുത്തുബുദ്ധീൻ, അബ്ദുള്ള കടവത്ത്, അഷ്‌റഫ് കുച്ചാണം, ഏരിയ ഭാരവാഹികളായ സുധാകരൻ പെരിയ, സിദ്ദിഖ് ശർക്കി, എസ്.എം.ഹമീദ്, ജലീൽ ആരിക്കാടി, ഫാറൂഖ് ശർക്കി, കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം ആക്റ്റിംഗ് പ്രസിഡന്റ്‌ ശംസുദ്ധീൻ ബദരിയാ, കബീർ തളങ്കര എന്നിവർ ആശംസകൾ അർപ്പിച്ചു. ഏരിയ ജനറൽ സെക്രട്ടറി അബ്ദുള്ള കെ.സി സ്വാഗതവും, വൈസ് പ്രസിഡന്റ് ഉമർ ഉപ്പള നന്ദിയും പറഞ്ഞു.

Tags:    
News Summary - KEA Organizes Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.