ലഹരിവസ്തുക്കളുമായി ആറ് പേർ പിടിയിൽ

കുവൈത്ത് സിറ്റി: ലഹരിവസ്തുക്കളുമായി നാല് വ്യത്യസ്ത കേസുകളിലായി ആറ് പേരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. ഇവർ കടത്തുന്നതിനും വ്യക്തിഗത ഉപയോഗത്തിനുമായി മയക്കുമരുന്നും സൈകേട്രോപ്പിക് മരുന്നുകളും കൈവശം വെച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മൂന്നു കിലോ കഞ്ചാവ്, മൂന്നു ലിറ്റർ ഹാഷിഷ് ഓയിൽ, 550 ഗ്രാം ഷാബു (മെത്താംഫെറ്റമിൻ), 260 ഗ്രാം ഹെറോയിൻ, 100 ഗ്രാം ഹാഷിഷ് എന്നിവ പിടിച്ചെടുത്തു. അഞ്ച് ത്രാസുകൾ, സിന്തറ്റിക് ലഹരിമരുന്നിന്റെ രണ്ട് ഷീറ്റുകൾ, പാക്ക് ചെയ്യുന്നതിനായി തയ്യാറാക്കിയ ബാഗുകൾ എന്നിവയും കണ്ടെത്തി.

സംശയിക്കപ്പെടുന്നവരെയും പിടിച്ചെടുത്ത വസ്തുക്കളെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ലഹരിമരുന്നുകളെ നേരിടുന്നതിനും അതിൽ ഉൾപ്പെട്ടവരെ പിടികൂടുന്നതിനുമായി സുരക്ഷ പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - people caught with drug products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.