സൗദി ഹെലികോപ്റ്റർ ദുരന്തം; കുവൈത്ത് അനുശോചിച്ചു

കുവൈത്ത് സിറ്റി: നജ്‌റാൻ മേഖലയിൽ നാഷണൽ ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നു വീണ സംഭവത്തിൽ കുവൈത്ത്, സൗദി അറേബ്യക്ക് ഐക്യദാർഢ്യം അറിയിച്ചു. അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് ക്രൂ അംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ സൗദി അറേബ്യക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും തങ്ങളുടെ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സൗദി നാഷനൽ ഗാർഡിന്റെ 'എ.എച്ച്-6 ഐ' വിഭാഗത്തിൽപ്പെട്ട നിരീക്ഷണ ഹെലികോപ്റ്ററാണ് തകർന്നു വീണത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി പറഞ്ഞു.

Tags:    
News Summary - Kuwait Mourns Saudi Helicopter Crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.