എം.ഇ.എസ് കുവൈത്ത് -ബദർ മെഡിക്കൽ സെന്റർ മെഡിക്കൽ ക്യാമ്പ്

കുവൈത്ത്: എം.ഇ.എസ് കുവൈത്തിന്റെയും ബദർ മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ഫർവാനിയയിലെ ബദർ മെഡിക്കൽ സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എം.ഇ.എസ് കുവൈത്ത് പ്രസിഡന്റ് അഷ്റഫ് അയ്യൂരിന്റെ നേതൃത്വത്തിൽ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെ നടന്ന ക്യാമ്പ് നൂറിലധികം പേർ ഉപയോഗപ്പെടുത്തി.

ക്യാമ്പിൽ ഷുഗർ, രക്തസമ്മർദം, കൊളസ്‌ട്രോൾ, കരൾ, വൃക്ക എന്നിവയുടെ പരിശോധനകൾ സൗജന്യമായി ലഭ്യമാക്കി. ജനറൽ പ്രാക്ടീഷണർ, അസ്ഥിരോഗ വിദഗ്ധൻ, ശിശുരോഗ വിദഗ്ധൻ എന്നിവരുടെ സേവനവും ക്യാമ്പിൽ ഒരുക്കി.

ക്യാമ്പിൽ പങ്കെടുത്തവർക്ക് തുടർപരിശോധനക്ക് പത്ത് ദിവസത്തേക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ ലഭ്യമാണ്. ക്യാമ്പിന്റെ വിജയത്തിനായി സഹകരിച്ച ബദർ മെഡിക്കൽ സെന്റർ മാനേജ്‌മെന്റ്, ഡോക്ടർമാർ, മെഡിക്കൽ വിഭാഗം, ജീവനക്കാർ എന്നിവർക്ക് എം.ഇ.എസ് കുവൈത്ത് മെഡിക്കൽ കൺവീനർ ഡോ.മുസ്തഫ നന്ദി അറിയിച്ചു.

എം.ഇ.എസ് കുവൈത്ത് ജനറൽ സെക്രട്ടറി പി.ടി.അഷ്റഫ്, മുഹമ്മദ് റാഫി, ഖലീൽ അടൂർ, അർഷാദ്, സാദിഖ് അലി, അസീസ് മാട്ടുവയിൽ, ഡോ. അഷീൽ, ഡോ.സുബൈർ, ഡോ.ത്വയ്യിബ, ഷഹീർ , റമീസ് സലേഹ്, ഗഫൂർ കൊയിലാണ്ടി, മുജീബ്, റയീസ് സലേഹ്, ജാസിം സിദ്ദീഖ്, മൂന്നു സിയാദ് എന്നിവർ ക്യാമ്പിന്റെ ഏകോപനത്തിനും നടത്തിപ്പിനും നേതൃത്വം നൽകി.

Tags:    
News Summary - MES Kuwait and Bader Medical Hold Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.