വാഹനവുമായി അഭ്യാസം; ഒരാൾ പിടിയിൽ, വാഹനം കണ്ടുകെട്ടി നശിപ്പിച്ചു

കുവൈത്ത് സിറ്റി: അശ്രദ്ധമായി വാഹനം ഓടിച്ചതിന് വഫ്ര കാർഷിക മേഖലയിൽ ഒരാളെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. ഇയാളെ സെൻട്രൽ ജയിലിലേക്ക് അയച്ചു. വാഹനം കണ്ടുകെട്ടി നശിപ്പിച്ചു. അശ്രദ്ധമായ അഭ്യാസപ്രകടനങ്ങൾക്കായി വാഹനം ഉപയോഗിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ തന്ത്രപരമായി ഇടപെട്ട് വാഹനത്തെയും ഡ്രൈവറെയും പിടികൂടുകയായിരുന്നു.

പിടിയിലായ വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിച്ചതായി വകുപ്പ് അറിയിച്ചു. റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനുമായി, അശ്രദ്ധമായി വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരുമെന്നും, അവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

Tags:    
News Summary - One arrested for violating traffic rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.