ഒ.ഐ.സി.സി ഉമ്മൻ ചാണ്ടി, സി.വി. പത്മരാജൻ അനുസ്മരണ സമ്മേളനം നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ്
പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: വികാര നിർഭരമായ അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ച് ഒ.ഐ.സി.സി ഉമ്മൻ ചാണ്ടി, സി.വി. പദ്മരാജൻ അനുസ്മരണം സമ്മേളനം. ജീവിതം പൊതുജന സേവനത്തിനായി സമർപ്പിച്ച ഇരുവരുടെയും സംഭാവനകൾ അനുസ്മരിച്ചു യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ഒ.ഐ.സി.സി കുവൈത്ത് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ജന. സെക്രട്ടറി വർഗീസ് ജോസഫ് മരാമൺ അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി ഉമ്മൻ ചാണ്ടി, സി.വി. പദ്മരാജൻ അനുസ്മരണ സമ്മേളന സദസ്സ്
കെ.എം.സി.സി പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായ ജോയി ജോൺ തുരുത്തിക്കര, സുരേഷ് മാത്തൂർ, റഫീഖ് ബാബു പൊന്മുണ്ടം (പ്രവാസി വെൽഫെയർ), സിദ്ദിഖ് വലിയകത്ത്, കൃഷ്ണൻ കടലുണ്ടി, ജോബിൻ ജോസ്, ഷെറിൻ ബിജു, റാഫിയാ അനസ്, ഫാറൂഖ് ഹമദാനി എന്നിവർ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, ചാണ്ടി ഉമ്മൻ എം.എൽ.എ എന്നിവർ ഓൺലൈനായി സംസാരിച്ചു.
ജില്ല കമ്മിറ്റികളെ പ്രതിനിധീകരിച്ച് ചന്ദ്രമോഹൻ, റോയ് എബ്രഹാം, ബത്താർ വൈക്കം, മനോജ് റോയ്, ചാൾസ് പി. ജോർജ്, ബൈജു പോൾ, നിബു ജേക്കബ്, അജ്മൽ റഷീദ്, ഇസ്മയിൽ കൂനത്തിൽ, റിഹാബ് തൊണ്ടിയിൽ, അനീഷ് കെ. പൈലി, ലിബിൻ മുഴക്കുന്നത്ത്, സുരേന്ദ്രൻ മുങ്ങത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.എ. നിസ്സാം സ്വാഗതവും ജോ. ട്രഷറർ റിഷി ജേക്കബ് നന്ദയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.