ഒ.ഐ.സി.സി യൂത്ത് വിങ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
കുവൈത്ത് സിറ്റി: ഇന്ത്യയുടെ സ്വാതന്ത്ര്യദിന വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഒ.ഐ.സി.സി യൂത്ത് വിങ് കുവൈത്തും ഫഹാഹീൽ മെഡക്സ് മെഡിക്കൽ കെയറും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡക്സ് ക്ലിനിക്കിൽ നടന്ന ക്യാമ്പിൽ 250ഓളം പേർ പങ്കെടുത്തു.
ഒ.ഐ.സി.സി യൂത്ത് വിങ് വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ സ്വാഗതം പറഞ്ഞു. യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് എബി വാരിക്കാട് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മെഡക്സ് മെഡിക്കൽ കെയർ മാനേജിങ് ഡയറക്ടർ മുഹമ്മദ് അലി, ഡോ. അഹമ്മദ്, ബി.എസ്. പിള്ളൈ, വർഗീസ് ജോസഫ് മാരാമൺ, ഹമീദ് കേളോത്, രാജീവ് നാടുവിലേമുറി, ഇസ്മായിൽ മലപ്പുറം, ഷാനവാസ് തൃശൂർ, ഇല്യാസ് പൊതുവാച്ചേരി, അരുൺ, ഹസീബ്, അജ്മൽ എന്നിവർ ആശംസകൾ അർപ്പിച്ചു. യൂത്ത് വിങ് വൈസ് പ്രസിഡന്റുമാരായ ഷബീർ കൊയിലാണ്ടി, ഷോബിൻ സണ്ണി എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. യൂത്ത് വിങ് ട്രഷറർ ബൈജു പോൾ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.