ദോഹയിൽ നടക്കുന്ന ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അസാധാരണ യോഗത്തിൽ പങ്കെടുക്കാൻ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്‌യ ഖത്തറിലേക്ക് പുറപ്പെടുന്നു
കുവൈത്ത് സിറ്റി: ഖത്തറിന്റെയും ജനങ്ങളുടെയും സുരക്ഷക്കും സ്ഥിരതക്കും നേരെയുള്ള ഏതൊരു ഭീഷണിയെയും നേരിടാൻ കുവൈത്ത് പൂർണമായും നിലകൊള്ളുമെന്ന് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്‌യ. ഖത്തറിന്റെ പരമാധികാരം, സുരക്ഷ, പ്രദേശിക സമഗ്രത എന്നിവ സംരക്ഷിക്കുന്ന എല്ലാത്തിനും കുവൈത്തിന്റെ ഔദ്യോഗികവും ജനകീയവുമായ പിന്തുണ അറിയിക്കുന്നതിനായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുൽറഹ്മാനെ ബന്ധപ്പെട്ടതായും മന്ത്രി പറഞ്ഞു.
ഖത്തറിന്റെ സുരക്ഷ കുവൈത്തിന്റെ സുരക്ഷയുടെ അവിഭാജ്യ ഘടകമാണ്. പൊതുവായ വെല്ലുവിളികൾ നേരിടുമ്പോൾ സഹകരണത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും കൂടുതൽ ഏകീകരണം ആവശ്യമാണെന്നും മന്ത്രി അബ്ദുല്ല അൽ യഹ്‌യ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.