ബഷീർ
കുവൈത്ത് സിറ്റി: കണ്ണൂർ കുത്തുപറമ്പ് സ്വദേശി കാട്ടിൽ പുരയിൽ ബഷീർ (47) കുവൈത്തിൽ നിര്യാതനായി. ശനിയാഴ്ച നാട്ടിൽ പോകാനിരിക്കെ ചൊവ്വാഴ്ച ഹൃദയാഘാതം മൂലമാണ് മരണം. 16 വർഷമായി പ്രവാസിയായ ബഷീർ കുവൈത്ത് സിറ്റിയിൽ പാചകക്കാരനായി ജോലിചെയ്തുവരുകയായിരുന്നു. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയിവന്നത്. കുവൈത്ത് സിറ്റി മാലിയയിലെ താമസസ്ഥലത്തുവെച്ചാണ് ഹൃദയാഘാതം സംഭവിച്ചത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ നടന്നുവരുന്നു. ഭാര്യ: നജ്മ. മക്കൾ: നഫ്സിന, ഷഹബാസ്. മരുമകൻ: സുനീർ (സൗദി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.