ന​ഴ്​​സി​ങ്​ റി​ക്രൂ​ട്ട്​​മെൻറ്​: ‘ഇ-​മൈ​ഗ്രേ​റ്റ്’ ഉ​പ​യോ​ഗി​ക്കാ​ൻ സ്വ​കാ​ര്യ  ആ​ശു​പ​ത്രി​ക​ളോ​ട്​ ഇ​ന്ത്യ​ൻ എം​ബ​സി

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ ആശുപത്രികളോട് ഇന്ത്യൻ എംബസി ഇന്ത്യയിൽനിന്നുള്ള നഴ്സിങ് റിക്രൂട്ട്മ​െൻറിന് ഇ-മൈഗ്രേറ്റ് സംവിധാനം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാറി​െൻറ കീഴിലുള്ള ഇ–മൈേഗ്രറ്റ് സംവിധാനം വഴി മാത്രം ഇന്ത്യയിൽനിന്ന് നഴ്സിങ് റിക്രൂട്ട്മ​െൻറ് പാടുള്ളൂവെന്ന് സർക്കാർ നിഷ്കർഷിക്കുന്നതായി ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ആറു കേന്ദ്രങ്ങളെയാണ് അംഗീകൃത റിക്രൂട്ട്മ​െൻറിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. കേരള സർക്കാറി​െൻറ കീഴിലുള്ള നോർക്ക റൂട്ട്സ്, ഓവർസീസ് ഡെവലപ്മ​െൻറ് ആൻഡ് എംപ്ലോയ്മ​െൻറ് പ്രമോഷൻ കൺസൽട്ടൻറ്സ് (ഒഡാപെക്), തമിഴ്നാട്ടിലെ ഓവർസീസ് മാൻപവർ കോർപറേഷൻ, ഉത്തർപ്രദേശ് ഫിനാൻഷ്യൽ കോർപറേഷൻ, തെലങ്കാന ഒാവർസീസ് മാൻപവർ കമ്പനി, ആന്ധ്രപ്രദേശ് ഒാവർസീസ് മാൻപവർ കമ്പനി എന്നിവയാണ് ഇൗ കേന്ദ്രങ്ങൾ. വിദേശങ്ങളിലേക്കുള്ള നഴ്സിങ് നിയമനത്തിനായി സ്വകാര്യ ഏജൻസികൾ ലക്ഷങ്ങൾ കൈക്കൂലി ഈടാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു കേന്ദ്ര സർക്കാർ റിക്രൂട്ടിങ് അധികാരം സർക്കാർ ഏജൻസികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. 

ആരോഗ്യ മന്ത്രാലയ ഒഴിവുകളിലേക്ക് കുവൈത്തിലെയും ഇന്ത്യയിലെയും സ്വകാര്യ ഏജൻസികളെ ഒഴിവാക്കി പ്രതിവർഷം ഉണ്ടാകുന്ന ഒഴിവുകൾ സംസ്ഥാന സർക്കാർ ഏജൻസികളിലൂടെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്കാണ് തുടക്കം കുറിച്ചിരുന്നത്. കുവൈത്ത് ആരോഗ്യ മന്ത്രാലയ പ്രതിനിധികൾ നേരിട്ടെത്തി ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. 

എന്നാൽ, കുറഞ്ഞ ശമ്പളത്തിന് കരാർ അടിസ്ഥാനത്തിൽ നഴ്സുമാരെ നിയമിക്കുന്നത് നിർബാധം തുടരുന്നു. ഇൗ പശ്ചാത്തലത്തിലാണ് എംബസി ഇക്കാര്യത്തിൽ സർക്കാർ നിലപാട് ഉൗന്നിപ്പറഞ്ഞത്. ഇ-മൈഗ്രേറ്റ് സംവിധാനം ലളിതവും സുതാര്യവുമാണെന്ന് എംബസി വാർത്താകുറിപ്പിൽ വ്യക്തമാക്കി. എംബസിയിൽ ഇ-മൈഗ്രേറ്റ് ഹെൽപ്ഡെസ്കും പ്രവർത്തിക്കുന്നു. വിശദവിവരങ്ങൾക്ക് 22531716, 97229914, 22530409 എന്നീ നമ്പറുകളിലോ attachelabour@indembkwt.org ,  labour@indembkwt.org എന്നീ ഇ- മെയിലുകളിലോ ബന്ധപ്പെടണെമന്ന് അധികൃതർ ആവശ്യപ്പെട്ടു.

News Summary - nursing recruitement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.