കുവൈത്ത് സിറ്റി: കുവൈത്തിൽ ഭിന്നശേഷിക്കാരുടെയും മുതിർന്ന പൗരന്മാരുടെയും വാഹനങ്ങൾക്ക് പ്രത്യേക നമ്പർപ്ലേറ്റ് അനുവദിക്കണമെന്ന് ആവശ്യം.
ആഗോളതലത്തിലും പ്രത്യേകിച്ച് ജി.സി.സി രാജ്യങ്ങളിലും അംഗീകരിക്കപ്പെട്ട പ്രത്യേക നമ്പർപ്ലേറ്റുകൾ ഇത്തരക്കാർക്ക് അനുവദിക്കണമെന്നാണ് പാർലമെൻറിൽ അവതരിപ്പിച്ച നിർദേശത്തിൽ ഉസാമ അൽ ഷഹീൻ എം.പി ആവശ്യപ്പെട്ടത്. ശാരീരികമായ ബുദ്ധിമുട്ടുള്ളവർക്കും മുതിർന്ന പൗരന്മാർക്കും തങ്ങളുടെ വാഹനങ്ങളിൽ അയൽരാജ്യങ്ങളിലേക്കു പോകുമ്പോൾ ട്രാഫിക് സംബന്ധമായ നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായി ചൂണ്ടിക്കാട്ടിയാണ് ഉസാമ അൽ ഷഹീൻ എം.പി കരടുനിർദേശം അവതരിപ്പിച്ചത്.
പ്രായമായവർക്കും അംഗപരിമിതർക്കും തങ്ങൾക്കുവേണ്ടി നീക്കിെവച്ചിരിക്കുന്ന സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യാനും മറ്റും അംഗീകൃത നമ്പർപ്ലേറ്റുകളുണ്ടെങ്കിൽ എളുപ്പമാകും. അതിനാൽ, അർഹതയുള്ളവർക്ക് ആഗോള അംഗീകാരമുള്ള പ്രത്യേക നമ്പർപ്ലേറ്റുകൾ നൽകാൻ ജനറൽ ട്രാഫിക് ഡിപ്പാർട്മെൻറ് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജി.സി.സി രാജ്യങ്ങളിൽ ഇത്തരം നമ്പർപ്ലേറ്റുകളുടെ നിയമസാധുത ഉറപ്പാക്കാൻ സാമൂഹിക മന്ത്രാലയവും ഭിന്നശേഷി പൊതുഅതോറിറ്റിയും രംഗത്തുവരണമെന്നും അദ്ദേഹം ശിപാർശ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.