പി.എൻ. സലീമിന് കെ.എം.സി.സിയുടെ ഉപഹാരം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ കൈമാറുന്നു

പി.എൻ. സലീമിന് കെ.എം.സി.സി ആദരം

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി നോർക്ക രജിസ്ട്രേഷൻ കാമ്പയിന് മികച്ച നേതൃത്വം നൽകിയ പി.എൻ. സലീമിനെ ഉപഹാരം നൽകി ആദരിച്ചു. കെ.എം.സി.സി ഫർവാനിയ ഓഫീസിൽ നടന്ന ചടങ്ങിൽ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉപഹാരം കൈമാറി. കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് റഊഫ് മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, സംസ്ഥാന ഭാരവാഹികളായ ഫാറൂഖ് ഹമദാനി, എം.ആർ.നാസർ, സലാം ചെട്ടിപ്പടി, മുജീബ് മൂടാൽ, ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് ബി.എസ്.പിള്ള, നിസാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രവാസികൾക്കായി സംഘടിപ്പിച്ച നോർക്ക രജിസ്ട്രേഷൻ കാമ്പയിന്റെ വിജയകരമായ ഏകോപനത്തിൽ പി.എൻ.സലീം നൽകിയ സംഭാവനകളെ നേതാക്കൾ അഭിനന്ദിച്ചു.

Tags:    
News Summary - Kuwait KMCC Honors P.N. Salim for Norka Registration Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.