വെൽഫെയർ കപ്പ് ഫുട്ബാൾ ടൂർണമെന്റ് ജേതാക്കളായ സാൽമിയ ടീം

വെൽഫെയർ കപ്പ് ഫുട്ബാൾ ടൂർണമെന്റ്: ടീം സാൽമിയ ചാമ്പ്യൻമാർ

കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് സംഘടിപ്പിച്ച വെൽഫെയർ കപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ സാൽമിയ യൂണിറ്റ് ജേതാക്കളായി. ഫർവാനിയ യൂണിറ്റ് റണ്ണറപ്പും ഫഹാഹീൽ യൂണിറ്റ് മൂന്നാം സ്ഥാനവും നേടി. അദാനിലെ ഖുറൈൻ ക്ലബ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ പ്രവാസി വെൽഫെയർ കുവൈത്തിന്റെ എട്ട് യൂണിറ്റുകളിലെ ടീമുകൾ മാറ്റുരച്ചു.

പ്രവാസി വെൽഫെയർ കുവൈത്ത് ജനറൽ സെക്രട്ടറി സഫ്‌വാൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് റഫീഖ് ബാബു പൊൻമുണ്ടം ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ സീനിയർ മലയാളി ഫുട്ബാൾ താരം പ്രകാശ്, വിനോദ് പെരേര, ജിത്തു എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

ടൂർണമെന്റിലെ മികച്ച താരമായി സാൽമിയ ടീമിന്റെ ഫസലിനെ തെരഞ്ഞെടുത്തു. ഫർവാനിയ ടീമിലെ നിഹാദും ഫഹാഹീൽ ടീമിലെ ഉണ്ണിയും ടോപ് സ്കോറർ പുരസ്കാരം പങ്കിട്ടു. ഫർവാനിയയുടെ ലായിക് അഹമ്മദ് മികച്ച ഗോൾകീപ്പറായി. ഫെയർ പ്ലേ ടീം പുരസ്കാരം ജലീബ് യൂണിറ്റ് സ്വന്തമാക്കി.

വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് റഫീഖ് ബാബു, ജനറൽ സെക്രട്ടറി രാജേഷ് മാത്യു, സഫ്‌വാൻ, ഷൗക്കത് വളാഞ്ചേരി, ലായിക് അഹമ്മദ്, അനിയൻ കുഞ്ഞ് , ഗിരീഷ്, അഫ്തബ്, സ്പോർട്സ് കൺവീനർ റഷീദ് ഖാൻ, അഷ്‌കർ മാളിയേക്കൽ എന്നിവർ കൈമാറി. സലീം വണ്ടൂർ, ദിൽഷാദ് എന്നിവരും സമ്മാനദാനത്തിൽ പങ്കെടുത്തു. റഫറിമാരായ അസ് വദ് അലി, സി.ഒ.റാഫി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. സ്പോർട്സ് കൺവീനർ റഷീദ് ഖാൻ, വിഷ്ണു നടേഷ്, അംജദ് കോക്കൂർ, സനീം, നയീം, ജവാദ്, ഷംസീർ, അബ്ദുൽ ജലീൽ, സമീർ, ഹാരിസ് ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Welfare Cup Football Tournament: Team Salmiya Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.