നിയമലംഘനങ്ങൾക്ക് കർശന നടപടി; സ്യൂട്ട്കേസിൽ സിഗരറ്റ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചയാൾ പിടിയിൽ

കുവൈത്ത് സിറ്റി: സ്യൂട്ട്കേസിൽ ഒളിപ്പിച്ച് കുവൈത്തിലെ നുവൈസീബ് അതിർത്തിയിലൂടെ സിഗരറ്റ് കടത്താൻ ശ്രമം. 63 കാർട്ടൺ സിഗരറ്റുകളുമായി ഒരാൾ പിടിയിലായി. കസ്റ്റംസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാനായി തന്റെ വാഹനത്തിലെ സ്യൂട്ട്കേസിനുള്ളിൽ ഒളിപ്പിച്ച് സിഗരറ്റ് കടത്താനായിരുന്നു പ്രതിയുടെ ശ്രമം.

കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയും, കള്ളക്കടത്ത് ശ്രമങ്ങളെ തടയുന്നതിനുള്ള പ്രവർത്തനങ്ങളുടെയും ഫലമായാണ് ഇവ കണ്ടെടുത്തത്. രാജ്യത്തെ എല്ലാ അതിർത്തി കവാടങ്ങളിലും പരിശോധന ശക്തമാക്കുമെന്നും വിവിധ കള്ളക്കടത്ത് രീതികളെ നേരിടാനുള്ള തങ്ങളുടെ പ്രതിബദ്ധതയും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി.

ഫർവാനിയയിൽ ഭക്ഷ്യസുരക്ഷ പരിശോധന

കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ പരിശോധന. പരിശോധനയിൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത 264 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. 11 നിയമലംഘന റിപ്പോർട്ടുകൾ തയ്യാറാക്കി. ഒരു സ്ഥാപനത്തിൽ നിന്ന് നിയമങ്ങൾ പാലിക്കാമെന്ന ഉറപ്പുള്ള രേഖ വാങ്ങുകയും ചെയ്തു.

ഭക്ഷ്യസുരക്ഷാ മേൽനോട്ടം ശക്തമാക്കൽ, മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, പൊതുജനാരോഗ്യം സംരക്ഷിക്കൽ എന്നിവ ഉറപ്പാക്കാൻ നടത്തിവരുന്ന പരിശോധനയുടെ നടപടികളുടെ ഭാഗമായിരുന്നു നടപടി. ഭക്ഷ്യ സ്ഥാപനങ്ങൾ നിരീക്ഷിക്കുന്നതിനും, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിതരണം തടയുന്നതിനുമായി രാജ്യത്തുടനീളം പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Strict Action Against Violations: Man Arrested for Smuggling Cigarettes Hidden in Suitcase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.