ഇസ്ലാഹി മദ്റസ കുടുംബ സംഗമത്തിൽ മജീദ് മദനി സംസാരിക്കുന്നു

ഇസ്‍ലാഹി മദ്റസ കുടുംബ സംഗമവും ആദരിക്കൽ ചടങ്ങും നടത്തി

കുവൈത്ത് സിറ്റി: വിസ്‌ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ ജി.സി.സി രാജ്യങ്ങളിലെ മദ്റസകളിൽ നടത്തിയ അഞ്ചാം ക്ലാസ് പൊതു പരീക്ഷയിൽ ഫഹാഹീൽ ഇസ്ലാഹീ മദ്റസയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

മുസ്തഫ സഖാഫി യുടെ അധ്യക്ഷതയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മദ്റസ അധ്യാപകൻ അൻവർ കാളികാവ് സ്വാഗതം പറഞ്ഞു. ‘കുടുംബ ജീവിതം നന്മയുള്ളതാക്കാം’ എന്ന വിഷയത്തിൽ അബ്ദുൽ മജീദ് മദനി സംസാരിച്ചു. തൻവീർ, കെ.സി.മുഹമ്മദ് നജീബ് എന്നിവർ നേതൃത്വം നൽകി. മദ്റസ പി.ടി.എ പ്രസിഡണ്ട് സിറാജ് കാലടി നന്ദി പറഞ്ഞു.

Tags:    
News Summary - Wisdom Islamic Organization Honors Achievers in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.