തൃശൂർ അസോസിയേഷൻ വനിതാവേദി സംഗമത്തിൽ അംഗങ്ങൾ

തൃശൂർ അസോസിയേഷൻ വനിതവേദി സംഗമം

കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) വനിതാവേദി നേതൃത്വത്തിൽ സ്ത്രീകളുടെ ആരോഗ്യവും മാനസികോല്ലാസവും സൗഹൃദവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക സംഗമം സംഘടിപ്പിച്ചു. സംഗീതത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെ നടന്ന സുംബ സെഷൻ സംഗമത്തിന് ഉന്മേഷം പകർന്നു.

ട്രാസ്ക് പ്രസിഡന്റ് രാജേഷ് ചിന്നൻ അധ്യക്ഷത വഹിച്ചു. വനിതാവേദി ജനറൽ കൺവീനർ വിജിത രതീഷ്, സെക്രട്ടറി സുബൈദ ഷാജഹാൻ, ജോയിന്റ് സെക്രട്ടറി ക്രിസ്റ്റൽ മഞ്ജളി, ട്രാസ്ക് ട്രഷറർ മനോജ്‌ കുരുംബയിൽ, ജോയിന്റ് ട്രഷറർ ജിൽ ചിന്നൻ എന്നിവർ ആശംസകൾ നേർന്നു.

സ്ത്രീകളെ ഒരുമിപ്പിക്കുകയും ആരോഗ്യത്തിനും സന്തോഷത്തിനും പ്രാധാന്യം നൽകുകയും ചെയ്യുന്ന ഇത്തരം കൂട്ടായ്മകൾ വനിതാവേദിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Thrissur Association Women's Wing Organizes Special Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.