ഇന്ത്യൻ അംബാസഡറുമായി ഐ.ബി.പി.സി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐ.ബി.പി.സി) കുവൈത്തിന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപതിയുമായി കൂടിക്കാഴ്ച നടത്തി.

ഐ.ബി.പി.സി ചെയർമാൻ ഗൗരവ് ഒബ്റോയ്, വൈസ് ചെയർമാൻ കെ.പി.സുരേഷ്, സെക്രട്ടറി സുനിത് അറോറ, ജോയിന്റ് സെക്രട്ടറി കൃഷൻ സൂര്യകാന്ത്, ട്രഷറർ കാർത്തിക് രാമദാസ് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഇന്ത്യൻ എംബസിയിൽ നടന്ന സൗഹൃദ സന്ദർശനത്തിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാര, സാമ്പത്തിക, പ്രൊഫഷണൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തു.

ഇന്ത്യൻ എംബസിയുമായി അടുത്ത സഹകരണം തുടരുന്നതിനും ഇന്ത്യയിലെയും കുവൈത്തിലെയും ബിസിനസ് സമൂഹങ്ങൾക്കിടയിൽ കൂടുതൽ ഫലപ്രദമായ പങ്കാളിത്തവും പ്രൊഫഷണൽ ബന്ധങ്ങളും വളർത്തിയെടുക്കുന്നതിനും ഐ.ബി.പി.സി പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിനിധികൾ അറിയിച്ചു.

Tags:    
News Summary - IBPC Executive Committee Meets Indian Ambassador to Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.