കുവൈത്തിൽ 932 പ്രവാസികളുടെ താമസ വിലാസങ്ങൾ റദ്ദാക്കി

കുവൈത്ത് സിറ്റി: ഔദ്യോഗിക നടപടികളുടെ ഭാഗമായി 932 പ്രവാസികളുടെ താമസ വിലാസങ്ങൾ റദ്ദാക്കി. കെട്ടിട ഉടമകൾ നൽകിയ വിവരങ്ങളുടെയും കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിന്റെയും അടിസ്ഥാനത്തിലാണ് നടപടി.

വിലാസം റദ്ദാക്കപ്പെട്ടവർ 30 ദിവസത്തിനകം പുതിയ വിലാസം രജിസ്റ്റർ ചെയ്യണം. സഹൽ ആപ്പ് വഴിയോ പാസി ഓഫീസിൽ നേരിട്ടെത്തിയോ ഇത് ചെയ്യാം. സമയത്തിനുള്ളിൽ വിലാസം പുതുക്കിയില്ലെങ്കിൽ 100 കുവൈത്ത് ദീനാർ വരെ പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Residency Addresses of 932 Expats Cancelled in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.