കുവൈത്ത് സിറ്റി: സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും ഡോക്ടര്‍ അപ്പോയിന്റ്മെന്റ് ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു. ആരോഗ്യ സേവനങ്ങൾ പൂർണമായും ഓട്ടോമേറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. രോഗികള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ ‘കുവൈത്ത് ഹെൽത്ത് ക്യു-8’ ആപ്ലിക്കേഷൻ വഴിയോ ആണ് ബുക്കിങ് നടത്തേണ്ടത്.
ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ രോഗികള്‍ക്ക് അവരുടെ സൗകര്യമനുസരിച്ച് ഡോക്ടറെ കാണാനാവുകയും ആശുപത്രികളിലെ ദീർഘ സമയത്തെ കാത്തിരിപ്പും വരിയും ഒഴിവാക്കാനുമാവും. പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താല്‍ രോഗികൾക്ക് രജിസ്ട്രേഷൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷയിൽ രോഗിയുടെ വിവരങ്ങളും ബന്ധപ്പെട്ട മെഡിക്കൽ റിപ്പോർട്ടുകളും ഉൾപ്പെടുത്തണം. കോഓഡിനേഷൻ ടീം പിന്നീട് അപേക്ഷ അവലോകനം ചെയ്യുകയും തുടര്‍ന്ന് തീരുമാനമെടുക്കുകയും ചെയ്യും. അഭ്യർഥന സ്വീകരിച്ചുകഴിഞ്ഞാൽ അപ്പോയിന്റ്മെന്റ് വിവരങ്ങൾ എസ്.എം.എസായി ലഭിക്കുമെന്നും അൽ സനദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.