കുവൈത്ത് സിറ്റി: ഇന്ത്യയിൽ വർധിച്ചുവരുന്ന സംഘ്പരിവാർ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കല കുവൈത്തിെൻറ നേതൃത്വത്തിൽ ‘നോട്ട് ഇൻ മൈ നെയിം’ കാമ്പയിൻ സംഘടിപ്പിക്കുന്നു.
ജൂലൈ ആറ് വ്യാഴാഴ്ച വൈകീട്ട് ഏഴിന് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിലാണ് പരിപാടി.
ഗോ സംരക്ഷണത്തിെൻറ പേരിലും മറ്റും രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കുനേരെ വര്‍ഗീയ ആക്രമണങ്ങൾ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇതിനെതിരെ പൊതുപ്രവര്‍ത്തകരെയും കല-സാംസ്കാരിക പ്രവര്‍ത്തകരെയും സാധാരണക്കാരെയും ഉൾപ്പെടുത്തി കാമ്പയിൻ സംഘടിപ്പിക്കുന്നത്. കൊല്ലപ്പെടുന്നവരിൽ 85 ശതമാനം പേരും ന്യൂനപക്ഷ സമുദായത്തിൽപെട്ടവരാണ്. ഗോസംരക്ഷണത്തിെൻറ മറവില്‍ ദലിത് വിഭാഗത്തിനെതിരെയും സംഘ്പരിവാറിെൻറ ആക്രമണം ശക്തിപ്പെട്ടിട്ടുണ്ട്.
ഇത്തരം അനീതികൾക്കെതിരെ പ്രവാസി സമൂഹത്തിെൻറ പ്രതിഷേധം ഉയർന്നുവരണം.
മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന എല്ലാവരും വർഗീയ ഫാഷിസ്റ്റ് നയങ്ങൾക്കെതിരെയുള്ള ബഹുജന കൂട്ടായ്മയിൽ പങ്കുചേരണമെന്നും കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ. സജി, ആക്ടിങ് പ്രസിഡൻറ് കെ.വി. നിസാർ എന്നിവർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.