Posted On
date_range Updated On
date_range അപ്ഡേറ്റ് ചെയ്തില്ല; 328 പേരുടെ വിലാസം റദ്ദാക്കി
കുവൈത്ത് സിറ്റി: താമസം മാറിയിട്ടും വിലാസം അപ്ഡേറ്റ് ചെയ്യാത്ത 328 പ്രവാസികളുടെ കൂടി താമസ വിലാസം റദ്ദാക്കിയതായി ജനറൽ അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. ഇവർ നേരത്തെ താമസിച്ച ഫ്ലാറ്റ് പൊളിക്കൽ, വസ്തു ഉടമ നൽകിയ വിവരം എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി.
വിലാസം റദ്ദാക്കപ്പെട്ടവർ പുതിയ വിലാസ വിശദാംശങ്ങൾ 30 ദിവസത്തിനുള്ളിൽ അപ്ഡേറ്റ് ചെയ്യണമെന്നും അറിയിച്ചു. നിശ്ചിത സമയത്തിനകം ഇവ പൂർത്തിയാക്കത്തവർക്കെതിരെ പിഴകൾ അടക്കമുള്ള നടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.